പോലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സമീപനമെന്ന് ചെന്നിത്തല

Posted on: December 21, 2016 1:06 pm | Last updated: December 21, 2016 at 2:51 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പോലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എഴുത്തുകാരന്‍ കമല്‍ സി ചവറക്കും നദീറിനുമെതിരായ പോലീസ് നടപടി വ്യാപക വിമര്‍ശനത്തിന് കാരണമായതിന് പിന്നാലെയാണ് സമാന സ്വഭാവമുള്ള സംഭവം അരങ്ങേറിയത്.

പോലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു. ഇടത് സര്‍ക്കാറിന് കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നത് പോലും കുറ്റമാവുകയാണ്. സിപിഎമ്മുകാരും എസ്എഫ്‌ഐക്കാരും ഇതുവരെ ചുവരെഴുത്ത് നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.