ബജാജ് ഓട്ടോ ഡോമിനാര്‍ ശ്രേണിയിലെ ആദ്യ ബൈക്ക് പുറത്തിറങ്ങി

Posted on: December 17, 2016 6:30 am | Last updated: December 16, 2016 at 10:49 pm

കൊച്ചി: ബജാജ്ഓട്ടോ പുതിയ പ്രീമിയം സ്‌പോര്‍ട്ട്‌സ് ബൈക്ക്-ഡോമിനാര്‍ വിപണിയിലിറക്കി. ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373 സി സി ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയംബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

ഡോമിനാര്‍ 400ന്റെ ഡ്യുവല്‍സ്പ്രിംഗ് മോണോ സസ്‌പെന്‍ഷനോട് കൂടിയ 43 എം എം ടെലിസ്‌കോപ്പിക്ക് ഫ്രണ്ട് ഫോര്‍ക്ക് ഏത് പ്രതലത്തിലും സുഗമമായ ഡ്രൈവ് നല്‍കുന്നതാണ്. ബാലന്‍സഡ് വൈറ്റ്‌ലൈറ്റോഡ്കൂടിയ ഫുള്‍ എല്‍ ഇ ഡി മൊസൈക്ക് ഹെഡ് ലാമ്പ് ഇന്ത്യയില്‍ ഡോമിനാര്‍ 400ന്റെ മാത്രം പ്രത്യേകതയാണ്.
മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍ വൈറ്റ് എന്നീ 3 നിറങ്ങളില്‍ഡോമിനര്‍ 400 ലഭ്യമാണ്. എ ബി എസ് മോഡലിന് 1,50,000രൂപയും ഡിസ്‌ക്ക് ബ്രേക്ക് മോഡലിന് 1,36,000 രൂപയുമാണ്‌വില. 22 നഗരങ്ങളില്‍ 80 ഷോറൂമുകളില്‍വാഹനം ലഭ്യമാണ്. ഓണ്‍ലൈനില്‍ 9000 രൂപയടച്ച് ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്. ജനുവരിയില്‍വാഹനം ഡെലിവറിചെയ്യും.