Connect with us

Gulf

ലുലു എക്‌സ്‌ചേഞ്ചിന് ഐ എസ് ഒ പുരസ്‌കാരം

Published

|

Last Updated

ഐ എസ് ഒ 9001:2015 പുരസ്‌കാരദാന ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ച് സി ഇ ഒ അദീബ് അഹ്മദും മുതിര്‍ന്ന ഉദ്യോഗസ്ഥരും

അബുദാബി: ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന് ഐ എസ് ഒ 9001:2015 പുരസ്‌കാരം. പ്രവര്‍ത്തന മേഖലയിലെ മികവും കുറ്റമറ്റ മാനേജ്‌മെന്റ് സംവിധാനവും പരിഗണിച്ചാണ് പുരസ്‌കാരം.

ദുബൈ ബിസിനസ് ബേ സ്റ്റൈന്‍ബെര്‍ഗെര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടി യു വി മിഡിലീസ്റ്റിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് ഓഡിറ്റിംഗ് വകുപ്പ് ജനറല്‍ മാനേജര്‍ ഷിബു ഡേവിസില്‍ നിന്നും ലുലു എക്‌സ്‌ചേഞ്ച് സി ഇ ഒ അദീബ് അഹ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി. കൂടുതല്‍ മികവുറ്റ രീതിയില്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ പുരസ്‌കാരം പ്രോത്സാഹനം നല്‍കുന്നതായി അദീബ് അഹ്മദ് പറഞ്ഞു. മികച്ച മാനേജ്‌മെന്റ് സംവിധാനവും കൃത്യതയാര്‍ന്ന പ്രവര്‍ത്തനവുമാണ് ലുലു എക്‌സ്‌ചേഞ്ചിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നും, പുരസ്‌കാരം സമ്മാനിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഷിബു ഡേവിസ് പറഞ്ഞു. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് പ്രവര്‍ത്തനമികവിന് ലുലു എക്‌സ്‌ചേഞ്ചിനെ തേടിയെത്തിയിട്ടുള്ളത്.

Latest