അട്ടപ്പാടിയില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

Posted on: December 8, 2016 9:43 pm | Last updated: December 8, 2016 at 9:18 pm

മണ്ണാര്‍ക്കാട്: അട്ടപ്പാടി മേലേ കോട്ടത്തറയില്‍ 6കിലോ കഞ്ചാവുമായി സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍.
അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സംഘമാണ് കഞ്ചാവ് പിടികൂടി. മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവുനല്‍കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വീടുകളില്‍ നിന്ന് പിടികൂടിയത്.

മേലേ കോട്ടത്തറ ഊരിലെ സെന്തില്‍കുമാര്‍ (36), ശരവണന്‍ (22), പാര്‍വ്വതി (46), സാവിത്രി (36) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടുകയും ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി ടോമി, ഇന്‍സ്‌പെക്ടര്‍ പി.സജു, അസി. ഇന്‍സ്‌പെക്ടര്‍ പി. നൂറുദ്ദീന്‍, പ്രിവെന്റീവ് ഓഫീസര്‍ എം യൂനസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സതീഷ്, പി അഭിലാഷ്, പി കെ ബൈജു, വി പ്രേംകുമാര്‍, അര്‍ച്ചന, മുജീബ് റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.