Connect with us

Kerala

എസ് വൈ എസ് അവകാശ സംരക്ഷണ സമ്മേളനം: വിശാല നഗരിയൊരുങ്ങുന്നു

Published

|

Last Updated

എസ് വൈ എസ് അവകാശ സംരക്ഷണ സമ്മേളനത്തിനായി കോഴിക്കോട് കടപ്പുറത്ത് നിര്‍മാണം                                പുരോഗമിക്കുന്ന പൊതുവേദി

എസ് വൈ എസ് അവകാശ സംരക്ഷണ സമ്മേളനത്തിനായി കോഴിക്കോട് കടപ്പുറത്ത് നിര്‍മാണം പുരോഗമിക്കുന്ന പൊതുവേദി

കോഴിക്കോട്: “ഏക സിവില്‍ കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്” എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന അവകാശ സംരക്ഷണ സമ്മേളനത്തിന്ന് കോഴിക്കോട് കടപ്പുറത്തെ നഗരി സജ്ജമാകുന്നു. ഈ മാസം 25ന് (വെള്ളി) പതിനായിരങ്ങള്‍ ഒരുമിച്ചുകൂടുന്ന അവകാശ സംരക്ഷണ സമ്മേളനം.

എറണാകുളത്ത് നടന്ന ശരീഅത്ത് സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട്ടെ അവകാശ സംരക്ഷണ സമ്മേളനം നടക്കുന്നത്. ഏക സിവില്‍ കോഡിന്റെ മറവില്‍ ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കു നേരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ശരീഅത്തില്‍ ചില്ലറ ഭേദഗതികളാകാമെന്ന മതപരിഷ്‌കരണ വാദികളുടെയും തെറ്റായ സമീപനത്തെ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശ സംരക്ഷണ പ്രഖ്യാപനം നടത്തും.

വൈകുന്നേരം അഞ്ച് മണിക്ക് കടപ്പുറത്തെ വിശാലമായ നഗരിയില്‍ സമ്മേളനമാരംഭിക്കും. സമ്മേളനത്തിനെത്തുന്നവര്‍ക്ക് മഗ്‌രിബ് നിസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ നഗരിയില്‍ സജ്ജീകരിക്കുന്നുണ്ട്. സമ്മേളന ക്രമീകരണങ്ങള്‍ക്കായി നഗരിയില്‍ മാത്രം 250 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 300 വളണ്ടിയര്‍മാരും സേവന നിരതരായിരിക്കും.

കോഴിക്കോട് സൗത്ത് -നോര്‍ത്ത്, ഫറോക്ക്, കുന്ദമംഗലം സോണുകളിലെ സ്വഫ്‌വ അംഗങ്ങളാണ് വളണ്ടിയര്‍മാര്‍. ഇവര്‍ക്ക് ഗ്രൂപ്പ് ലീഡര്‍മാരും അതത് സോണുകളിലെ സ്വഫ്‌വ ക്യാപ്റ്റന്മാരും നേതൃത്വം നല്‍കും. ഇന്നലെ സമസ്ത സെന്ററില്‍ നടന്ന സംഘാടക സമിതി ഒരുക്കങ്ങള്‍ വിലയിരുത്തി.