മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ബൈക്ക് കസ്റ്റഡിയില്‍

Posted on: November 15, 2016 12:45 pm | Last updated: November 15, 2016 at 12:45 pm

കാസര്‍കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതെ ഒരു കിലോമീറ്ററോളം ദൂരം ബൈക്കോടിച്ച സംഭവത്തില്‍ ആര്‍ സി ഉടമക്കെതിരെ പോലീസ് കേസെടുത്തു. ബൈക്ക് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മധൂര്‍ ചേനക്കോട്ടെ സതീശനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കാസര്‍കോട്ട് നിന്ന് മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. മന്ത്രിവാഹനത്തിന് മുന്നില്‍ സഞ്ചരിക്കുകയായിരുന്നു ബൈക്ക്. ഡ്രൈവര്‍ ഹോണ്‍ അടിച്ചിട്ടും ബൈക്ക് സൈഡ് നല്‍കിയില്ല. പോലീസ് ഹൈവേ പോലീസിന് വിവരം നല്‍കി. ആര്‍ സി ഉടമക്കെതിരെ കേസെടുത്ത് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്.