എസ് വൈ എസ് സാന്ത്വനം ക്ലബ് വളണ്ടിയര്‍ ക്യാമ്പ് 13ന്‌

Posted on: November 11, 2016 11:28 am | Last updated: November 11, 2016 at 11:28 am
SHARE

sysകല്‍പ്പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘം ജില്ലയിലെ യൂനിറ്റ് ഘടകങ്ങളില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട സാന്ത്വനം ക്ലബ് അംഗങ്ങള്‍ക്കുള്ള പരിശീലനം ഈ മാസം 13ന് രാവിലെ 10 മണി മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കും.
നിലവില്‍ ജില്ലയിലെ താലൂക്കാശുപത്രികളിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും നേരത്തെ പരിശീലനം ലഭിച്ച സാന്ത്വനം വളണ്ടിയര്‍മാര്‍ സേവനം ചെയ്തു വരുന്നുണ്ട്. കിടപ്പിലായ രോഗികളെ പരിചരിക്കുക, സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ യൂനിറ്റ ഘടകങ്ങളില്‍ കാര്യക്ഷമമാക്കുക, നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം, മെഡിക്കല്‍ ഉമകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ട്രൈനിംഗിന്റെ ലക്ഷ്യം.
നേരത്തെ സാന്ത്വനം ക്ലബ് അംഗത്വ ഫോറം സോണ്‍ കമ്മിറ്റി മുഖേന പൂരിപ്പിച്ചു നല്‍കിയവര്‍ക്കാണ് ജില്ലാതല ട്രൈനിംഗ് 13ന് നടത്തുന്നത്. ആതുരസേവനം- മഹത്വം പ്രാധാന്യം, എമര്‍ജന്‍സി മെഡിസിന്‍, ദുരന്ത നിവാരണം, സാന്ത്വനം പദ്ധതി, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, വളണ്ടിയര്‍മാരുടെ ഒരു ദിനം തുടങ്ങിയ വിവിധ സെഷനുകളിലായാണ് പരിശീലനം നടക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ പ്രഭാകരന്‍, മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി പി ആലിസ എ പി ഹമീദ്, ഡോ. മുഹമ്മദ് ത്വാഹിര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി നീലിക്കണ്ടി പക്കര്‍ ഹാജി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, ഷമീര്‍ ബാഖവി പരിയാരം, അലവി സഅദി, നൗഷാദ് കണ്ണോത്ത്മല, സുലൈമാന്‍ സഅദി വെള്ളമുണ്ട സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here