ഡ്രൈവറുടെ യാത്രയയപ്പ് ദിനത്തില്‍ ഡ്രൈവറായി കലക്ടര്‍

Posted on: November 5, 2016 5:48 am | Last updated: November 5, 2016 at 9:50 am

collectorമുംബൈ: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന തന്റെ ഡ്രൈവര്‍ക്ക് വ്യത്യസ്തമായൊരു യാത്രയയപ്പ് നല്‍കി മഹാരാഷ്ട്രയിലെ അകോല കലക്ടര്‍. 35 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന ദിംഗബര്‍ താക്കിനെ പിന്‍സീറ്റിലിരുത്തി ജില്ലാ കലക്ടര്‍ ജി ശ്രീകാന്താണ് ഡ്രൈവര്‍ക്ക് മറക്കാനാകൊത്തൊരു യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് ദിനമായ ഇന്നലെ യൂനിഫോം ധരിച്ച ഡ്രൈവറെ പിന്‍സീറ്റിലിരുത്തി കലക്ടറാണ് കാറോടിച്ച് ഓഫീസിലെത്തിയത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ വിവാഹ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന കാറാണെന്ന് തോന്നും വിധം പൂക്കള്‍ കൊണ്ട് വാഹനം അലങ്കരിച്ചായിരുന്നു യാത്ര. യാത്രയപ്പ് ദിനമായ ഇന്നലെ എന്നെന്നും ഓര്‍മിക്കാന്‍ കഴിയുന്ന ഒരു ദിനമാക്കി മാറ്റണമെന്ന തന്റെ ആവശ്യത്തെ ഡ്രൈവര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു.