ഗുണ്ടാസംഘങ്ങള്‍ക്ക് കവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: October 25, 2016 10:29 am | Last updated: October 25, 2016 at 8:00 pm

pinarayiതിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സര്‍ക്കാരിനുള്ളതെന്നും ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയപ്പോഴായിരുന്നു പിണറായി ഇങ്ങനെ പറഞ്ഞത്. പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണെന്നും അതിനാലാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.