തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് തുടരണമെന്ന് വിഎസ് അച്യുതാനന്ദന്‍. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെ ഉണ്ടെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണ്. ജേക്കബ് തോമസ് മാറണമെന്നത് മുന്‍മന്ത്രിമാരായ കെഎം മാണിയുടെയും കെ ബാബുവന്റെയും പോലുള്ളവരുടെ ആവശ്യമാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.