തിരുവനന്തപുരം: സി പി എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രമുഖനും ജനപ്രിയനുമായ നേതാവ് വി എസ് അച്യുതാനന്ദന്‍ 94 വയസിലേക്ക്. 1923 ഒക്ടോബര്‍ 20നാണ് വി എസിന്റെ ജനനം.
ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായതോടെ അനുവദിച്ച് കിട്ടിയ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ പിറന്നാള്‍ ആഘോഷമൊന്നുമുണ്ടാകില്ല. വീട്ടില്‍ പിറന്നാള്‍ സ്‌പെഷ്യല്‍ ആയി പായസം മാത്രം. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് ജീവിക്കുന്ന വി എസിന് ജീവിതചര്യയിലും ചിട്ട നിര്‍ബന്ധമാണ്. കേരള രാഷ്ട്രീയത്തില്‍ ഇന്നും നിറസാന്നിധ്യമായി നില്‍ക്കുന്ന വി എസിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.