Connect with us

Kerala

കാലിക്കറ്റിലെ നാക് എ ഗ്രേഡ് ആഘോഷം: കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ബഹിഷ്‌കരിക്കും

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് നാക് എഗ്രേഡ് പദവി ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങള്‍ വിട്ടുനില്‍ക്കും. സര്‍വകലാശാല പ്രോ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രി ഇന്ന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയാണ് അഡ്വ: പി എം നിയാസ്, ഡോ: കെ എം നസീര്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ ബഹിഷ്‌കരിക്കുന്നത്. ഔദ്യോഗിക കാര്യപരിപാടി ലിസ്റ്റില്‍ തങ്ങളുടെ ആരുടെയും പേര് ഉള്‍പ്പെടുത്താതെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം.
സംസ്ഥാനത്തെ പുതിയ വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ആദ്യം കാലിക്കറ്റിലെത്തുന്ന ഔദ്യോഗിക പരിപാടിയിലാണ് കല്ലുകടി. ഇക്കാര്യത്തില്‍ സര്‍വകലാശാല ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് ഫോറം നേതാക്കള്‍ വൈസ് ചാന്‍സലറെ നേരിക്കണ്ട് കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ മറ്റെല്ലാവരും പരിപാടിയില്‍ സജീവമായി പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest