മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വിഎം സുധീരന്‍

Posted on: October 12, 2016 3:25 pm | Last updated: October 12, 2016 at 7:39 pm
SHARE

vm sudheeranതിരുവനന്തപുരം: ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കണ്ണൂരില്‍ അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിന് തെളിവാണ്. പോലീസ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് സുധീരന്‍ പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ പെട്ട ഇപി ജയരാജനെ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുത്. സര്‍ക്കാറിന്റെ മുഖം വികൃതമായിരിക്കുകയാണ്. അഴിമതിക്കെതിരെ എന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ വലിയ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സുധീരന്‍ ആരോപിച്ചു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭം തുടരുന്നു. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന 18ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here