ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: ആം ആദ്മി

Posted on: October 12, 2016 12:06 am | Last updated: October 11, 2016 at 11:47 pm

കൊച്ചി: കേരള സംസ്ഥാന വ്യവസായ സംരംഭത്തിന്റെ മാനേജിംഗ് ഡയറക്ടരായി ഏറ്റവും അടുത്ത ബന്ധുവിനെ നിയമിച്ച വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നടപടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.