ബുര്‍ഹാന്‍ വാനിയുടെ പിതാവും ശ്രീ ശ്രീ രവിശങ്കറും കൂടിക്കാഴ്ച നടത്തി

Posted on: August 28, 2016 4:14 pm | Last updated: August 28, 2016 at 4:17 pm

RAVISHANKARബംഗളുരു: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളുരുവിലെ ആശ്രമത്തില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ട്വിറ്ററിലൂടെ രവിശങ്കര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്

മുസഫര്‍ വാനി രണ്ടു ദിവസം ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്നും നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രത്തോടൊപ്പം ശ്രീ ശ്രീ രവിശങ്കര്‍ കുറിച്ചു.കൂടിക്കാഴ്ചയുടെ പശ്ചാത്തലം വ്യക്തമല്ല.

ജൂലൈ എട്ടിന് കശ്മീര്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ല. കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 68 പേര്‍ കൊല്ലപ്പെട്ടു.