Connect with us

Techno

ആപ്പിള്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കും

Published

|

Last Updated

ടെക് ലോകം കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7 സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കിയേക്കും. ആപ്പിള്‍ അവരുടെ പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാറുള്ളത് എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ്. അതുകൊണ്ടാണ് പുതിയ മോഡലും സെപ്റ്റംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

3ഡി ടച്ച് മാത്രമാണ് ഡിസൈനിംഗില്‍ ഐഫോണ്‍ 7ല്‍ പ്രതീക്ഷിക്കപ്പെടുന്ന പുതിയ മാറ്റം. പഴയതില്‍ നിന്ന് വ്യത്യസ്തമായി ചാര്‍ജിംഗിനും ഓഡിയോക്കും പുതിയ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണ്‍ 7ല്‍ ഉണ്ടാവുക. ഐഫോണ്‍ 6എസിനെക്കാള്‍ സ്ലിം ആയിരിക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

പ്രഷര്‍ സെന്‍സറുകളോട് കൂടിയ ഹോം ബട്ടണ്‍, 3ജിബി റാം, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ തുടങ്ങിയവയാണ് ഐഫോണ്‍ 7ന്റെ സവിശേഷതയായി പ്രചരിക്കുന്ന മറ്റു കാര്യങ്ങള്‍.

---- facebook comment plugin here -----

Latest