Connect with us

Palakkad

പറമ്പിക്കുളം ആദിവാസി കോളനികളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തം

Published

|

Last Updated

മുതലമട: പറമ്പിക്കുളം ആദിവാസി കോളനികളില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം ശക്തം. നെന്മാറ മണ്ഡലത്തില്‍ മുതലമട പഞ്ചായത്തിലെ 11ാം വാര്‍ഡായ പറമ്പിക്കുളത്ത് നാലു പോളിങ് ബൂത്തുകളിലായാണ് ആദിവാസികള്‍ വോട്ടു ചെയ്യുന്നത്. ആറ് ആദിവാസി കോളനിയും ഒരു ആദിവാസിയിതര കോളനിയും ഉള്‍പ്പെടെ പറമ്പിക്കുളത്ത് 1451 വോട്ടര്‍മാരാണുളളത് (712 പുരുഷ•ാര്‍ 739 സ്ത്രീകള്‍). പൂപ്പാറ കോളനിയിലെ മുതുവാന്മാരും പിഎപി കോളനിയിലെ ആദിവാസിയിതര വിഭാഗവും ഉള്‍പ്പെടുന്ന പറമ്പിക്കുളം ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുള്ളത്, 279 പുരുഷന്മാരും 286 സ്ത്രീകളും അടക്കം 565 പേര്‍. കുര്യാര്‍കുറ്റി കോളനിയിലെ വോട്ടര്‍മാരെ ഉള്‍ക്കൊള്ളുന്ന കുര്യാര്‍കുറ്റി ബൂത്തില്‍ 74 പുരുഷ•ാരും 97 സ്ത്രീകളുമായി 171 വോട്ടര്‍മാരുണ്ട്. തൂണക്കടവ് ബൂത്തില്‍ 119 പുരുഷന്മാരും 122 സ്ത്രീകളുമായി 241 വോട്ടര്‍മാര്‍. തൂണക്കടവ് കോളനിക്കാരാണ് ഈ ബൂത്തില്‍ ഉള്‍പ്പെടുന്നത്. തേക്കടി, മുപ്പതേക്കര്‍ തുടങ്ങി കോളനികള്‍ ഉള്‍ക്കൊള്ളുന്ന തേക്കടി ബൂത്തില്‍ 240 പുരുഷ•ാരും 234 സ്ത്രീകളുമായി 474 വോട്ടര്‍മാരുണ്ട്.

Latest