തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

Posted on: May 12, 2016 9:24 am | Last updated: May 12, 2016 at 2:17 pm

thripthi desayiമുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായ് മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. കനത്ത പോലീസ് ബന്തവസ്സില്‍ വ്യാഴാഴ്ച്ച രാവിലെയാണ് ഇവര്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. പോലീസ് തങ്ങളോട് സഹകരിച്ചുവെന്നും ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തില്‍ ഇത് നിര്‍ണായക ഏടാണെന്നും തൃപ്തി ദേശായ് പറഞ്ഞു.

ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമാവശ്യപ്പെട്ട് സമരം നടത്തുന്ന് ഭൂംതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായ്. കഴിഞ്ഞ മാസം ഇവരും അനുയായികളും ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നിരുന്നില്ല.