Connect with us

National

ഡല്‍ഹിയില്‍ ഡീസല്‍ വാഹന രജിസ്‌ട്രേഷന്‍ നിരോധം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിരോധം തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 2000 സി സി എന്‍ജിന്‍ ശേഷിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് വിധി ബാധകമാകുക. നേരത്തെ 2000 സി സി എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളുടെ രജിസട്രേഷന്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആള്‍ ഇന്ത്യ ടൂറിസ്റ്റ് ടാക്‌സികളെയും ബി പി ഒ ജീവനക്കാരുടെ വാഹനങ്ങളെയും നിരോധത്തില്‍ നിന്ന് ഒഴിവാക്കി. ഈ വിഭാഗത്തില്‍പ്പെട്ട ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലെ നിരത്തില്‍ ഓടാന്‍ അനുമതി നല്‍കി. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കും വരെയാണ് അനുമതി. പുതിയ ഡീസല്‍ ടാക്‌സി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. സി എന്‍ ജി, പെട്രോള്‍ എന്നിവയില്‍ രണ്ടിലും ഓടുന്ന ടാക്‌സികള്‍ക്കോ അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഓടുന്ന ടാക്‌സികള്‍ക്കോ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. ഈ ടാക്‌സികള്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കുര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.

Latest