ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു

Posted on: March 31, 2016 6:40 pm | Last updated: March 31, 2016 at 6:44 pm
SHARE

BABU BARADWAJറിയാദ്: ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു. മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ബാബു ഭരദ്വാജ് ഹൃദയത്തിന്റെ ആഴത്തില്‍ ചെന്നു തൊടുന്ന ഭാഷ കൊണ്ട് എന്നും വ്യത്യസ്തനായിരുന്നു. ഗള്‍ഫ് പ്രവാസത്തിന്റെ നോവും നൊമ്പരവും കനവും കണ്ണീരും മലയാളിയെ ആദ്യമായി അനുഭവിപ്പിച്ച എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജ്. പ്രവാസത്തെ അടയാളപ്പെടുത്തിയ തന്റെ ഓര്‍മപുസ്തകത്തിലൂടെ പ്രവാസസാഹിത്യത്തിന് വിലപ്പെട്ട സംഭാവനയാണ് ബാബു ഭരദ്വാജ് നല്കിയതെന്ന് ചില്ല സര്‍ഗവേദി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here