ഡിഡി സൂപ്പര്‍ സോക്കറിന് വര്‍ണാഭമായ തുടക്കം

Posted on: March 29, 2016 3:48 pm | Last updated: March 29, 2016 at 3:48 pm

mlpmപരപ്പനങ്ങാടി: ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന പതിനെഞ്ചാമത് ഡിഡി സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തിരിതെളിഞ്ഞു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് പരപ്പനങ്ങാടി സബ് ഇന്‍സ്പക്ടര്‍ ജിനേഷ് ഉല്‍ഘാടനം ചെയ്തു. ഹംസ,മുബഷിര്‍,നൗഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സന്തോഷ് ട്രോഫി താരം സമീറിനെ ആദരിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഗ്ലിറ്റേഴ്‌സ് മുന്നിയൂരിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈ ചെക്ക് പോസ്റ്റ് പുകയൂര്‍ തോല്‍പ്പിച്ചു.