Connect with us

National

ലോകത്തിലെ ശക്തരായ 50 നേതാക്കളുടെ പട്ടികയില്‍ കെജരിവാളും

Published

|

Last Updated

ന്യൂയോര്‍ക്ക്: ലോകത്തിലെ ശക്തരായ 50 നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. ഫോര്‍ച്ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് കെജരിവാള്‍ ഇടംപിടിച്ചത്. ഇന്ത്യയില്‍ നിന്ന് കെജരിവാള്‍ മാത്രമാണ് പട്ടികയിം ഇടം നേടിയത്. ആമസോണ്‍ സിഇഒ ജെഫ് ബിസോസാണ് പട്ടികയിലെ ഒന്നാമന്‍. കെജരിവാള്‍ 42ാം സ്ഥാനത്താണ്. ഇത് മൂന്നാം തവണയാണ് ഫോര്‍ച്ചൂണ്‍ മാഗസിന്‍ ലോകത്തിലെ ശക്തരായ 50 പേരുടെ പട്ടിക പുറത്തിറക്കുന്നത്.

ഡല്‍ഹിയിലെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണ പ്രശ്‌നം നിയന്ത്രിക്കാന്‍ കെജരിവാള്‍ നടത്തിയ നീക്കങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ 50 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മലിനീകരണ നിയന്ത്രണത്തിനായി കെജരിവാള്‍ നടപ്പാക്കിയ ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതിയെക്കുറിച്ച് പട്ടികയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യന്‍ വംശജരായ രണ്ട് പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സൗത്ത് കരോളിനയിലെ ഇന്തോ – അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി, മറ്റൊരു ഇന്ത്യന്‍ വംശജനായ രേഷാം സൗജാനി എന്നിവരാണ് യഥാക്രമണം 17, 20 സ്ഥാനങ്ങളിലായി ഇടംപിടിച്ചത്.