മോദിയെ മാത്രം ഉയര്‍ത്തിക്കാണിക്കുന്നതില്‍ ആര്‍ എസ് എസിന് അതൃപ്തി

Posted on: March 24, 2016 6:00 am | Last updated: March 23, 2016 at 10:47 pm
SHARE

PM-MODIന്യൂഡല്‍ഹി : ബി ജെ പി നേതാക്കളും മന്ത്രിസഭാ അംഗങ്ങളും പ്രധാനമന്ത്രി നേരേന്ദ്ര മോദിയെ മാത്രം ഉയര്‍ത്തി കാണിക്കുന്നതില്‍ ആര്‍ എസ് എസ് നേതൃത്വത്തിന് അതൃപ്തി. പ്രധാനമന്ത്രിയെ മാത്രം ഉയര്‍ത്തി കാണിക്കുന്നതിലൂടെ വ്യക്തി ആരാധനയാണ് നടത്തുന്നതെന്ന ആരോപണമാണ് ആര്‍ എസ് എസ് ഉന്നയിക്കുന്നത്. ഏറ്റവും ഒടുവില്‍ നാഗ്പൂരില്‍ ചേര്‍ന്ന ആര്‍ എസ് എസ് യോഗത്തിലാണ് പ്രധാനമന്ത്രിയെ മാത്രം പ്രോത്സാഹിപ്പിക്കുന്നതില്‍ ആര്‍ എസ് എസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയത്. ആര്‍ എസ് എസ് പ്രതിനിധി സഭക്ക് ശേഷം ഇക്കാര്യം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ഉന്നത ബി ജെ പി നേതാക്കളുമായി ആര്‍ എസ് എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും സംഘ്പരിവാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മോദിയെക്കുറിച്ച് മന്ത്രിസഭാ അംഗമായ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയടക്കമുള്ളവ ചൂണ്ടിക്കാണിച്ചാണ് ആര്‍ എസ് എസ് നേതൃത്വം മോദിയെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഇന്ത്യക്ക് ദൈവം നല്‍കിയ വരദാനമാണ് നരേന്ദ്ര മോദിയെന്ന് നേരത്തെ വെങ്കയ്യാനായിഡു പറഞ്ഞിരുന്നു. നേതാക്കള്‍ വ്യക്തിത്വ ആരാധന അവസാനിപ്പിക്കണമെന്നും സംഘടനക്ക് പ്രധാന്യം നല്‍കണമെന്നും ആര്‍ എസ് എസ് നേതൃത്വം ബി ജെ പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here