ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് അനായാസ ജയം

Posted on: March 21, 2016 12:11 am | Last updated: March 21, 2016 at 12:11 am
SHARE

windiesബെംഗളൂരു: ക്രിസ് ഗെയ്‌ലിനെ പവലിയനില്‍ സാക്ഷിനിര്‍ത്തി ആന്ദ്രേ ഫഌച്ചര്‍ കത്തിക്കയറിയപ്പോള്‍ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് വമ്പന്‍ ജയം. ഏഴ് വിക്കറ്റിന് ശ്രീലങ്കയെയാണ് അവര്‍ തോല്‍പ്പിച്ചുവിട്ടത്. ലങ്ക ഉയര്‍ത്തിയ 123 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് പത്ത് പന്തുകളും ഏഴ് വിക്കറ്റും ശേഷിക്കെ വിജയത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു.
64 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സും പറത്തി 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപണര്‍ ആന്ദ്രെ ഫഌച്ചറാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ഫഌച്ചറാണ് മാന്‍ ഓഫ് ദ മാച്ച്. എട്ട് പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 20 റണ്‍ നേടിയ ആന്ദ്രെ റസ്സല്‍ വിന്‍സീഡ് ജയം വേഗത്തിലാക്കി. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇത്തവണ ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല.
ടോസ് നേടിയ വിന്‍ഡീസ് ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിന്‍ഡീസ് ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ലങ്ക റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി. ത്രിസര പെരേര ( 29 പന്തില്‍ 40), അഞ്ചലോ മാത്യൂസ് (20), ദിനേശ് ചാണ്ഡിമല്‍ എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. വിന്‍ഡീസിനായി സാമുവല്‍ ബദ്രി മൂന്നും ബ്രാവോ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here