യുദ്ധോത്സുക നടപടികളില്‍ നിന്ന് ഉ. കൊറിയ വിട്ടുനില്‍ക്കണം: ബാന്‍ കി മൂണ്‍

Posted on: March 20, 2016 11:45 am | Last updated: March 20, 2016 at 11:45 am
SHARE

ban ki moonയു എന്‍: വിദ്വേഷപരവും യുദ്ധോത്സുകവുമായ നടപടികളില്‍ നിന്ന് ഉത്തര കൊറിയ വിട്ട് നില്‍ക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ താക്കീത്. കൊറിയന്‍ ഉപദ്വീപില്‍ നടക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം സംഭവവികാസങ്ങള്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര ബാധ്യതകളെയും നിയമങ്ങളെയും വിലമതിക്കാന്‍ ഉ. കൊറിയ തയ്യാറാകണം. ഈയിടെ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങള്‍ കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. ഇത് പാലിക്കുകയാണ് ഉ. കൊറിയ ചെയ്യേണ്ടതെന്ന് മൂണ്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. അടുത്തിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here