Connect with us

Kerala

ബേപ്പൂരില്‍ വികെസി മമ്മദ്‌ കോയ ഇടത് സ്ഥാനാര്‍ഥിയാവും

Published

|

Last Updated

കോഴിക്കോട്: ബേപ്പൂരില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വികെസി മമ്മദ്‌
കോയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയാവും. സിറ്റിംഗ് എംഎല്‍എ ആയ എളമരം കരീമിനെ മല്‍സരിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വികെസി മമ്മദ്‌ കോയയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2001ല്‍ ബേപ്പൂരില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇടത് കോട്ടയായാണ് ബേപ്പൂര്‍ അറിയപ്പെടുന്നതെങ്കിലും നിലവില്‍ അത് സുരക്ഷിതമായ മണ്ഡലമായല്ല സിപിഎം കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എളമരം കരീമിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി എ വിജയരാഘവന് രണ്ടായിരത്തില്‍ താഴെ മാത്രമായിരുന്നു ബേപ്പൂരില്‍ ഭൂരിപക്ഷം. കരീമിന് പകരം മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ ഒരു സ്ഥാനാര്‍ഥിക്കായുള്ള അന്വേഷണമാണ് വികെസി മമ്മദ് കോയയില്‍ എത്തിയിരിക്കുന്നത്.

Latest