ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റ് സിപിഎമ്മിന്

Posted on: March 9, 2016 6:44 pm | Last updated: March 9, 2016 at 6:44 pm

cpmതിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റില്‍ സിപിഎം തന്നെ മല്‍സരിക്കും. സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായി. അടുത്ത തവണ ഒഴിവ് വരുന്ന സീറ്റ് സിപിഐക്ക് നല്‍കാമെന്നാണ് ധാരണ. സിപിഎമ്മിലെ കെ. സോമപ്രസാദായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സൂചന. പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കെ. സോമപ്രസാദ്.

എകെ ആന്റണി, കെഎന്‍ ബാലഗോപാല്‍, ടിഎന്‍ സീമ എന്നിവര്‍ വിരമിക്കുന്നത് മൂലമാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. നിയമസഭയിലെ കക്ഷിനിലയനുസരിച്ച് യുഡിഎഫിന് രണ്ട് സീറ്റിലും എല്‍ഡിഎഫിന് ഒരു സീറ്റിലുമാണ് വിജയസാധ്യത.