ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് നിലവില്‍ വന്നു

Posted on: March 9, 2016 3:39 pm | Last updated: March 9, 2016 at 3:39 pm

francis georgeകൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തു വന്ന നേതാക്കളുടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജാണ് പുതിയ പാര്‍ട്ടിയുടെ പേര് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചത്.

യോഗത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്തുവന്ന ആന്റണി രാജു, വക്കച്ചന്‍ മറ്റത്തില്‍, ഡോ.കെ സി ജോസഫ്, പി സി ജോസഫ് തുടങ്ങിവര്‍ ഉള്‍പ്പെട്ടതാണ് അഡ്‌ഹോക് കമ്മിറ്റി.