കൊളബോ: പേസ് ബൗളര്‍ ലസിത് മംലിംഗ ശ്രീലങ്കയുടെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. കാല്‍മുട്ടിനേറ്റ പരുക്കാണ് കാരണം. മലിംഗക്ക് പകരം ഏകദിന- ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ട്വന്റി 20യിലും ടീമിനെ നയിക്കും.
മലിംഗയുടെ അഭാവം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്ന ശ്രീലങ്കക്ക് കനത്ത തിരിച്ചടിയാകും. മലിംഗക്ക് കീഴിലാണ് കഴിഞ്ഞ തവണ ലങ്ക ലോക ട്വന്റി 20യില്‍ ലങ്ക ലോക ചാമ്പ്യന്മാരായത്. എന്നാല്‍ ഏഷ്യ കപ്പില്‍ നിരാശാജനകമായ പ്രകടനമാണ് ടീം പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് മലിംഗ കളിക്കാനിറങ്ങിയത്.