ബൈചുംഗ് ബൂട്ടിയ തൃണമൂല്‍ സ്ഥാനാര്‍ഥി

Posted on: March 5, 2016 1:05 pm | Last updated: March 5, 2016 at 1:05 pm
SHARE

butiaകൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുംഗ് ബൂട്ടിയയും. കലാകായികരംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് ഇത്തവണ തൃണമൂലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക, ഫുട്‌ബോള്‍ താരം റഹീം നബി സിനിമാതാരം സോഹന്‍ ചാറ്റര്‍ജി എന്നിവര്‍ക്കും പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്.

ഒറ്റക്ക് തെരഞ്ഞെപ്പിനെ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായി ഇപ്പോഴും ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി മദന്‍ മിത്ര കമര്‍ഹതിയും സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ന്യൂനപക്ഷത്തിനും വനിതകള്‍ക്കും പ്രമുഖ സ്ഥാനമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ 31 വനിതകളാണ് മത്സരിച്ചത്. ഇത്തവണ 45 വനിതാസ്ഥാനാര്‍ഥികളെയും ന്യൂന പക്ഷ വിഭാഗത്തില്‍നിന്ന് 57 സ്ഥാനാര്‍ഥികളെയും മത്സരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here