ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം രഖുവീര്‍ ചൗധരിക്ക്

Posted on: December 29, 2015 7:58 pm | Last updated: December 29, 2015 at 7:58 pm
SHARE

raghuveer chaudariന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, തത്ത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിട്ടുണ്ട്. ഗുജറാത്ത് സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. 1977ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ കോളമെഴുതിയിരുന്നു. 80ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ചൗധരി ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.