പാക്കിസ്ഥാനുമായി അടുത്തവര്‍ രാഷ്ട്രീയത്തില്‍ വാഴില്ല: ശിവസേന

Posted on: December 28, 2015 4:28 pm | Last updated: December 29, 2015 at 9:44 am
SHARE

raj thakkareമുംബൈ: പാക്കിസ്ഥാനില്‍ അപ്രതീക്ഷ സന്ദര്‍ശനം നയതന്ത്ര നീക്കം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി ശിവസേന. പാക്കിസ്ഥാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നവര്‍ അധികാരത്തില്‍ അധികകാലം വാഴില്ലെന്ന് അഡ്വാനിയുടേയും വാജ്‌പേയുടേയും ഉദാഹരണങ്ങള്‍ കാണിച്ചാണ് ശിവസേന മുന്നറിയിപ്പ് നല്‍കുന്നത്.

സേനയുടെ മുഖപത്രമായ സാംനയിലെഴിതിയ മുഖപ്രസംഗത്തിലാണ് മോദിക്ക് ശക്തമായ മുന്നറിയിപ്പുള്ളത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ രക്തം പുരണ്ട ശപിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍. അവരുമായി അടുക്കാന്‍ ശ്രമിച്ച നേതാക്കളാരും രാഷ്ട്രീയത്തില്‍ അധികം വാണിട്ടില്ല. പാക്കിസ്ഥാനുമായി അടുക്കാന്‍ ശ്രമിച്ച വാജ്‌പേയും അദ്വാനിയും രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തരായിപ്പോയത് മറക്കരുത്. മോദിക്ക് പകരം ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ് പാക്കിസ്ഥാനില്‍ പോയതെങ്കില്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ സ്വാഗതം ചെയ്യുമായിരുന്നോ എന്ന് രാജ്യം മുഴുവന്‍ ചോദിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here