Connect with us

Organisation

പ്രവാചക സ്മൃതിയില്‍ മഹല്ലുകളില്‍ നിബിദിനം സമുചിതമായി ആഘോഷിച്ചു

Published

|

Last Updated

കല്‍പ്പറ്റ: പ്രവാചക സ്മൃതിയില്‍ മഹല്ലുകളില്‍ നിബിദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490-ാം ജന്മദിനാഘോഷമാണ് മഹല്ലുകളില്‍ വര്‍ണാഭമായ പരിപാടികളോടെ നടത്തിയത്. ഹൃദയങ്ങളില്‍ തിരുനബിയോടുള്ള അടങ്ങാത്ത സ്‌നേഹം പ്രകടമാകുന്ന മൗലിദ് സദസ്സുകളും ദിക്‌റ് ജാഥകളും ജില്ലയിലെങ്ങും നടന്നു. മുസ്‌ലിം വീടുകളിലും മദ്‌റസകളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലുമെല്ലാം മൗലിദുകള്‍ നടക്കുന്നുണ്ട്. പള്ളികളില്‍ പ്രത്യേക പരിപാടികളും മൗലീദിനോട് അനുബന്ധിപ്പിച്ച് നടന്നു. ഇന്നലെ പ്രഭാത സമയത്ത് എല്ലാ പള്ളികളിലും ഒരേ സമയം മൗലിദുകള്‍ നടന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ മീലാദ് റാലികളും കലാ സാഹിത്യ മത്സരങ്ങളും അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരു പോലെ നബിദിന പരിപാടികളില്‍ പങ്കാളികളായി. പ്രവാചക മഹത്വം വിളംബരം ചെയ്യുന്ന മദ്ഹുര്‍റസൂല്‍ പ്രഭാഷണം, സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍, ആത്മീയ സംഗമം, അന്നദാനം എന്നിവയും നാടെങ്ങും സംഘടിപ്പിച്ചാണ് പ്രവാചക സ്‌നേഹികള്‍ നബിദിനാഘോഷത്തിന് മാറ്റുകൂട്ടുന്നത്. നബിദിന പരിപാടികളുടെ ഭാഗമായി മദ്‌റസകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പരിപാടികളും മഹല്ലുനിവാസികളുടെ സംഗമവും നടത്തി.
ഓടത്തോട്: നുസ്‌റത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍് നബിദിനാഘോഷം തുടങ്ങി. മൗലിദ് പാരായണവും ഉച്ചക്ക് അന്നദാനവും നടത്തി. ഇന്ന് വൈകിട്ട് ഏഴരക്ക് അലി യമാനിയും, ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ലത്വീഫ് സഖാഫി ചെട്ടിപ്പടിയും പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ ഘോഷയാത്രയും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാവിരുന്നും നടക്കും. ഉസ്മാന്‍ അല്‍ഹസനി, ടി കെ കുഞ്ഞാപ്പ, അലവി സഅദി, സിദ്ദീഖ് ദാരിമി, ഉസ്മാന്‍ മൗലവി, ഹുസൈന്‍ മുസ്‌ലിയാര്‍, ടി കെ ഹഖീം മുസ്‌ലിയാര്‍, റാഫി, ഫൈസല്‍ കെ, എം പി റഷീദ്, എ ഹുസൈന്‍ നേതൃത്വം നല്‍കും.
ചെമ്പോത്തറ: മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷിച്ചു. രാവിലെ ഘോഷയാത്രയും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. അബ്ദുല്‍ അസീസ്, ഫൈസല്‍ എം, ഹംസ, ഖത്തീബ് ജലീല്‍ ഫാളിലി, ശരീഫ് മിസ്ബാഹി, അബൂസ്വാദിഖ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്, സുബ്രമണ്യന്‍ തുങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടനാട്: മഹല്ലില്‍ നബിദിനാഘോഷം വിവിധ പരിപാടികളോടെ തുടങ്ങി. പ്രസിഡന്റ് പി കുഞ്ഞാപ്പ പതാക ഉയര്‍ത്തി. പൂര്‍വ വിദ്യാര്‍ഥി സംഗമവും കലാസാഹിത്യ വിരുന്നും സംഘടിപ്പിച്ചു. പി മൂസക്കുട്ടി സ്വാഗതം പറഞ്ഞു. എം കെ ബാവ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ. ഓമശേരി അബ്ദുസ്സലാം സഖാഫി ക്ലാസെടുത്തു. പി സൈദലവി,നൗഷാദ്, എം മൊയ്തീന്‍, അബ്ബാസ് പ്രസംഗിച്ചു. മയ്യിത്ത് നിസ്‌കാരം എന്ന വിഷയത്തെ സംബന്ധിച്ച് എല്‍ സി ഡി ക്ലിപ്പിംഗ് സഹിതം ഖത്വീബ് അഷ്‌റഫ് സഖാഫി നേതൃത്വം നല്‍കി. കെ വി സൈദ് മുഹമ്മദ്, മുഹമ്മദ് ഷാക്കിര്‍, ഖാസിം, അബ്ബാസ് പി, കാസിം പി,മനാഫ് പി, ജമാല്‍, സഫര്‍നാസ്, മുഹമ്മദലി പാലോളി സംസാരിച്ചു. ബുര്‍ദ ആസ്വാദനത്തിന് ഹുസൈന്‍ സഖാഫി നീലഗിരി നേതൃത്വം നല്‍കി. കഥാപ്രസംഗത്തിന് സൈഫ#ുദ്ദീന്‍ ആന്‍ഡ് പാര്‍ട്ടി നേതൃത്വം നല്‍കി. ഇന്നലെ രാവിലെ എട്ടിന് ഘോഷയാത്ര നടത്തി. അന്നദാനം, പൊതുസമ്മേളനം എന്നിവയും നടന്നു.
മീലാദാഘോഷവും സ്വലാത്ത്
വാര്‍ഷികവും
ഗൂഡല്ലൂര്‍: അന്‍സാറുല്‍ ഇസ്‌ലാം കമ്മിറ്റി, എസ് വൈ എസ്, എസ് എസ് എഫ് കാമരാജ് യൂനിറ്റ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ കാമരാജ് നഗറില്‍ മീലാദാഘോഷവും സ്വലാത്ത് വാര്‍ഷികവും നടക്കും. വൈകുന്നേരം 6.30ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹൈദര്‍ അലി തങ്ങള്‍ എടവണ്ണ നേതൃത്വം നല്‍കും. ബുര്‍ദാമജ്‌ലിസിന് മഅ#്ദിന്‍ ബുര്‍ദ സംഘം നേതൃത്വം നല്‍കും. ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
കല്‍പ്പറ്റ: കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിനാഘോഷ പരിപാടികള്‍ മഹല്ല് ഖത്തീബ് സലിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറക്കല്‍ സൂപ്പിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ.കെ മൊയ്തുഹാജി, സി.മൊയ്തീന്‍കുട്ടി, ജാഫര്‍ ഹൈത്തമി, അലവി വടക്കേതില്‍ പ്രസംഗിച്ചു. സദര്‍മുഅല്ലിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷാജഹാന്‍ മൗലവി നന്ദിയും പറഞ്ഞു.
നായ്‌ക്കെട്ടി: നായ്‌ക്കെട്ടി ബുസ്താനുല്‍ ഉലൂം മദ്‌റസയില്‍ മഹല്ല് പ്രസിഡന്റ് എന്‍ ഹമീദ് ഹാജി പതാകയുയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്ര നടത്തി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളില്‍ ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മാളപ്പുര സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന പൊതുസമ്മേളനം ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 9 മണിക്ക് അന്നദാനവും, 3 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തും.
കരണി: കരണി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. മഹല്ല് പ്രസിഡണ്ട് അയമു.പി. പതാക ഉയര്‍ത്തി. സെക്രട്ടറി ഹമീദ്.എ.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അഞ്ചുകുന്ന് മഹല്ല് ഇമാം ഹാരിസ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ദുള്‍ അസീസ്, ഷെമീര്‍.പി, ജാബിര്‍.പി, എ.കെ.നിഷാദ്, സി.എ.സാദിഖ്, നൗഷാദ് സംസാരിച്ചു. തുടര്‍ന്ന് ഘോഷയാത്രയും കുട്ടികളുടെ കലാവിരുന്നും അന്നദാനവും നടത്തി. ഘോഷയാത്രക്ക് ടൗണില്‍ ഒരു പറ്റം യുവാക്കള്‍ സ്വീകരണം നല്‍കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ബിജുകുമാര്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: മടക്കിമല ഹിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി നൂറെ അറബിഅ് 2015 നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്ക് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എം. മുഹമ്മദാലി, സെക്രട്ടറി പി.ഇസ്മയില്‍ ,മുഹമ്മദ് പൊട്ടേങ്ങാല്‍, സ്വാഗത സംഘ ചെയര്‍മാന്‍ സി. അബ്ദുള്‍ ഖാദര്‍ മടക്കിമല, സ്വാഗത സംഘ കണ്‍വീനര്‍ എന്‍. ബീരാന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.