തുര്‍ക്കി വെടിവെച്ചിട്ട ജെറ്റ് വിമാനത്തിന് നഷ്ടപരിഹാരം വേണം: റഷ്യ

Posted on: December 17, 2015 5:40 am | Last updated: December 17, 2015 at 12:42 am
SHARE

മോസ്‌കോ: സിറിയന്‍ അതിര്‍ത്തിക്കടുത്ത് തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ പോര്‍വിമാനത്തിന് നഷ്ടപരിഹാരം വേണമെന്ന് റഷ്യന്‍ വിദേശ കാര്യസഹമന്ത്രി അലക്ലി മെസ്‌കോ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയില്‍ ജെറ്റ് വിമാനം വെടിവെച്ചിട്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തുര്‍ക്കി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും മെഷ്‌കോവ് ആവശ്യപ്പെട്ടു. ജെറ്റ് വിമാനം വെടിവെച്ചിട്ട നടപടിയെ തുടര്‍ന്ന് റഷ്യ- തുര്‍ക്കി ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി ലംഘിച്ച വിമാനത്തിന് പത്ത് മിനുട്ടിനുള്ളില്‍ അഞ്ച് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇത് ലംഘിച്ച് വീണ്ടും തുര്‍ക്കി മേഖലയില്‍ പറന്നപ്പോഴാണ് വെടിവെച്ചിട്ടതെന്നാണ് തുര്‍ക്കിയുടെ വിശദീകരണം. മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഓഡിയോ തുര്‍ക്കി പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് രംഗത്തെത്തിയ റഷ്യ, തുര്‍ക്കിയുടെ നടപടിയെ ശക്തമായി വിമര്‍ശിക്കുകയും സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ നിരവധി ഉപരോധങ്ങള്‍ തുര്‍ക്കിക്കെതിരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here