Connect with us

Gulf

സഊദിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിച്ചാല്‍ 150 റിയാല്‍ പിഴ

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ 150 റിയാല്‍ പിഴ ചുമത്താന്‍ റോഡ് ട്രാഫിക് വിഭാഗം തീരുമാനിച്ചു ഇത് ട്രാഫിക് നിയമ ലംഘനത്തിന്റെ നാലാം പട്ടികയിലെ പതിനൊന്നാം നമ്പറായി ഉള്‍പ്പെടുത്തിയ നിയമ ലംഘനമായാണ് ഇനി രേഖപ്പെടുത്തപ്പെടുക.

െ്രെഡവിംഗിനിടയില്‍ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നത് സാമ്പത്തികമായി പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി ട്രാഫിക്ക് വിഭാഗം വാക്താവ് കേണല്‍ ജനറല്‍ അലി അല്‍റഷീദി വെളിപ്പെടുത്തി.
അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ഗ്രാഫിക് വിഭാഗം നിരവധി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അതെല്ലാം മിക്കവരും അവഗണിക്കുന്നതാണ് റോഡപകങ്ങള്‍ കൂടുതലാവാന്‍ കാരണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Latest