ഗൗസിയ്യ അവാര്‍ഡ് സമ്മാനിച്ചു

Posted on: December 14, 2015 11:47 pm | Last updated: December 14, 2015 at 11:47 pm
SHARE

തിരൂരങ്ങാടി: എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് അല്‍ഐന്‍ അഹ്ബാബുല്‍ ഗൗസിയ്യയുടെ പ്രഥമ അവാര്‍ഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു.
പതിറ്റാണ്ടുകളായി ദര്‍സീ രംഗത്തും സുന്നി സംഘടനാ രംഗത്തും ഒരുപോലെ വ്യക്തി മുദ്രപതിപ്പിക്കുകയും ആധികാരികമായ നരിവധി ഗ്രന്ഥങ്ങള്‍ സമൂഹത്തിന് സമ്മാനിക്കുകയും ചെയ്ത പണ്ഡിതന്‍ എന്ന നിലക്കാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. കുണ്ടൂര്‍ ഗൗസിയ്യയില്‍ നടന്ന ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തില്‍ കുണ്ടൂര്‍ ഉസ്താദിന്റെ വിശ്രുത പ്രവാചക പ്രകീര്‍ത്തന കാവ്യമായ ആരമ്പപ്പൂവായ എന്ന കവിതയുടെ സുവര്‍ണ ലിപിയും കാഷ് അവാര്‍ഡുമാണ് കാന്തപുരം സമ്മാനിച്ചത്. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറുഫുദ്ദീന്‍ ജമലുല്ലൈലി, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, അബൂഹനീഫല്‍ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂര്‍, പ്രൊഫ.കെ എം എ റഹീം, സിപി സൈതലവി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം മുഹമ്മദ് സ്വാദിഖ്, അബ്ദുന്നാസര്‍ ഹാജി ഓമച്ചപ്പുഴ, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍പി ബാവ ഹാജി, ലത്തീഫ് ഹാജി കുണ്ടൂര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here