പ്രധാനമന്ത്രി കേരള ജനതയെ അപമാനിച്ചു: രാഹുല്‍

Posted on: December 14, 2015 1:45 pm | Last updated: December 15, 2015 at 10:53 am

rahul gandiന്യൂഡല്‍ഹി: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ മുഴുവന്‍ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്. ഈ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.