Connect with us

Ongoing News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

Published

|

Last Updated

കോട്ടയം: ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച വിനയകുമാറിന്റെ ഹൃദയമാണ് ദാനം ചെയ്തത്. പത്തനംതിട്ട സ്വദേശി വി കെ പൊടിമോനാണ് ഹൃദയം സ്വീകരിച്ചത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ ഏലൂരില്‍ വൈദ്യുതി പോസ്റ്റില്‍ വാഹനമിടിച്ച് പരിക്കേറ്റ വിനയകുമാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കൊച്ചി ലുര്‍ദ് ആശുപത്രിയില്‍ നിന്ന് മൂന്നേകാലോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഹൃദയം കൊണ്ടുപോകുകയായിരുന്നു. വിനയകുമാറിന്റെ കണ്ണുകളും വൃക്കകളും കുടുംബം ദാനം ചെയ്തിട്ടുണ്ട്. ഭാര്യയും നാല് മക്കളുമുണ്ട് വിനയകുമാറിന്.
ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് ഇതിനുമുമ്പ് സര്‍ക്കാര്‍ തലത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.