സുന്നി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജാമ്യം തള്ളി

Posted on: September 8, 2015 9:23 am | Last updated: September 8, 2015 at 9:23 am

മഞ്ചേരി: കഴിഞ്ഞ ജൂലൈ 28ന് വള്ളിക്കുന്ന് പൊറാഞ്ചേരിയില്‍ സുന്നി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ചേളാരി വിഭാഗം സുന്നി പ്രവര്‍ത്തകരും വള്ളിക്കുന്ന് കടലുണ്ടി നഗരം പൊറാഞ്ചേരി സ്വദേശികളുമായ ചാഴത്തിച്ചിറ നെരിങ്ങിയില്‍ ജമാല്‍ (37), നാലകത്ത് കോട്ടത്തൊടി ജലീല്‍ (43), വടക്കേ കോട്ടലത്ത് അബ്ദുല്‍ സത്താര്‍ (23), കൊടക്കാട്ടകത്ത് അലവിക്കുട്ടി (43) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എന്‍ ജെ ജോസ് തള്ളിയത്. സുന്നികളുടെ അധീനതയിലുള്ള പൊറാഞ്ചേരി ബദറുല്‍ ഹുദാ മദ്രസയില്‍ പഠിക്കുന്ന ചേളാരി വിഭാഗം പ്രവര്‍ത്തകരുടെ കുട്ടികള്‍ നല്‍കാനുള്ള ഫീസ് കുടിശ്ശിക ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.