സ്ഥലം മാറ്റത്തിനെതിരെ അജിതാ ബീഗം ഐപിഎസിന്റെ ഫേസ്ബുക് പോസ്റ്റ്‌

Posted on: September 3, 2015 1:17 pm | Last updated: September 4, 2015 at 12:57 am

ajitha beegumവയനാട് ജില്ലാ പൊലീസ് മേധാവി അജിതാ ബീഗം ഐപിഎസ് തന്നെ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റിയതിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. സ്ഥലം മാറ്റം ഉത്തരവുകളില്‍ അസ്വസ്ഥയാണെന്ന് അജിതാ ബീഗം എഴുതി. ആധുനിക വിവരവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളുമായി സംവദിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് അജിതാ ബീഗം. തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായാണ് സ്ഥലം മാറ്റം.
വയനാട്ടില്‍ കല്‍പ്പറ്റയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ അജിതാ ബീഗത്തോട് വയനാട് ഡി സി സി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇത് (സ്ഥലം മാറ്റം) വരുമെന്ന് അറിയാമായിരുന്നു, എന്നാല്‍ വിജയം മാത്രമല്ല കരുത്ത്. പോരാട്ടമാണ് കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. കഠിനതകളിലൂടെ കടന്ന് പോകുമ്പോള്‍ കീഴടങ്ങാതിരിക്കാനുള്ള തീരുമാനമാണ് കരുത്ത് , ഇനി തിരുവനന്തപുരത്തേയ്ക്ക് വയനാടിന് വിട എന്നായിരുുന്നു അജിതാ ബീഗം ഫേസ്ബുക്കില്‍ കുറിച്ചത്.nn