ശിഖര്‍ ധവാന് പരിക്ക്: ലങ്കക്കെതിരായ പരമ്പര കളിക്കില്ല

Posted on: August 17, 2015 7:09 pm | Last updated: August 19, 2015 at 3:44 pm
SHARE

shikhar dhawanമുംബൈ: പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന്‍ ശ്രീലങ്കക്കെതിരായ പരമ്പയില്‍ കളിക്കില്ല. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ വലതു കൈയ്ക്കു പരുക്കേറ്റതിനെ തുടര്‍ന്നാണ് ധവാനു പരമ്പര നഷ്ടമാകുന്നത്. വിശദ പരിശോധനയില്‍ കൈയ്ക്കു പൊട്ടല്‍ കണ്ടെത്തിയിരുന്നു. പരുക്കു ഭേദമാകുന്നതിനു നാലു മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണു സൂചന.

ലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ധവാന്റെ പരിക്ക്. ആദ്യ ടെസ്റ്റില്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. വ്യാഴാഴ്ച്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ധവാനു പകരം ഓള്‍റൗണ്ടര്‍ സ്റ്റ്യുവാര്‍ട്ട് ബിന്നിയെ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here