തൊഴില്‍ അന്വേഷകര്‍ക്ക് മുതല്‍ക്കൂട്ടായി സിറാജ് – സി ഇന്ത്യ കരിയര്‍ സെമിനാര്‍

Posted on: July 26, 2015 12:10 am | Last updated: July 26, 2015 at 12:10 am

003കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും മുതല്‍ക്കൂട്ടായി സിറാജ്- സി ഇന്ത്യ കരിയര്‍ സെമിനാര്‍. നഗരത്തിലെ ഇഖ്ബാല്‍ അവന്യൂവില്‍ നടന്ന സെമിനാറില്‍ കരിയര്‍ ഗുരു എം എസ് ജലീല്‍ കേന്ദ്ര സര്‍വീസിലേതടക്കം പുതിയ തൊഴില്‍ സാധ്യതകളെക്കുറിച്ച് വിശദമായ മാര്‍ഗ നിര്‍ദേശമാണ് നല്‍കിയത്.
കേന്ദ്ര സര്‍വീസുകളായ യു പി എസ് സി, റെയില്‍വേ, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, സൈന്യം തുടങ്ങിയ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് വിശദമായ മാര്‍ഗ നിര്‍ദേശം ക്ലാസിലുണ്ടായി.
എസ് എം എ ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, ടി കെ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്ല സഅദി, നാസര്‍ സഖാഫി, മജീദ് പുത്തൂര്‍, സി പി അശ്‌റഫ്, ശംസുദ്ദീന്‍ രാമല്ലൂര്‍, എന്‍ പി ഉമര്‍ ഹാജി, ടി കെ സി മുഹമ്മദ്, റശീദ് കെ മാണിയൂര്‍ , പി സി അബ്ദുര്‍റഹിമാന്‍, മുഹമ്മദ് ഫബാരി പങ്കെടുത്തു. സി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി വി അഹമ്മദ് കബീര്‍ സ്വാഗതവും കരീം കക്കാട് നന്ദിയും പറഞ്ഞു.
നേരത്തെ രജിസ്റ്റര്‍ ചെയ്തതത് അനുസരിച്ച് നടന്ന സെമിനാറില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴില്‍ അന്വേഷകര്‍, കരിയര്‍ രംഗത്തെ പരിശീലകര്‍, ബിരുദധാരികള്‍ പങ്കെടുത്തു.