മന്ത്രി മാണിയെ കരിങ്കൊടി കാണിച്ച സി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കോങ്ങാട്: ബാര്‍ ഉടമകളില്‍ നിന്നും കോഴവാങ്ങി സാമ്പത്തി

Posted on: July 17, 2015 9:34 am | Last updated: July 17, 2015 at 9:34 am
മന്ത്രി കെ എം മാണിക്കെതിരെ കരിങ്കൊടി കാണിക്കുന്ന സി പി ഐ പ്രവര്‍ത്തകര്‍
മന്ത്രി കെ എം മാണിക്കെതിരെ കരിങ്കൊടി കാണിക്കുന്ന സി പി ഐ പ്രവര്‍ത്തകര്‍

കോങ്ങാട്: ബാര്‍ ഉടമകളില്‍ നിന്നും കോഴവാങ്ങി സാമ്പത്തിക കുറ്റാരോപണ വിധേയനായ മന്ത്രി കെ എം മാണിക്കെതിരെ കരിങ്കൊടി കാണിച്ച സി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി മാണ്, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വര്‍മ്മംകോട് ജംഗ്ഷനില്‍ മന്ത്രി മാണിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ കിങ്കൊടിയുമായി പ്രതിഷേധിക്കാന്‍ എത്തിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കോങ്ങാട് മണ്ഡലം സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍, എല്‍ സി സെക്രട്ടറി പി ചിന്നക്കുട്ടന്‍, ടി മുഹമ്മദാലി, കെ വി ചന്ദ്രന്‍, സഹദേവന്‍, സിബി, ബിജു, രാജേഷ്, ഹംസ, ്രപകാശന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട്: ജനാധിപത്യരീതിയില്‍സമരം ചെയ്തവര്‍ക്കെതിരെ അനാവശ്യമായി പോലീസ് കേസെടുത്തതില്‍ സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് പ്രതിഷേധിച്ചു. ഇരുമ്പകച്ചോല റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാണിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 12 സി പി ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.