അനാഥ കുട്ടികള്‍ക്ക് കുടുംബ ഗ്രാമം

Posted on: June 26, 2015 8:11 pm | Last updated: June 26, 2015 at 8:11 pm
ദുബൈ വര്‍ഖയില്‍ അനാഥ കുട്ടികള്‍ക്കുള്ള കുടുംബ ഗ്രാമം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ വര്‍ഖയില്‍ അനാഥ കുട്ടികള്‍ക്കുള്ള കുടുംബ ഗ്രാമം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: അനാഥ കുട്ടികള്‍ക്കുവേണ്ടി അല്‍ വര്‍ഖയില്‍ കുടുംബഗ്രാമം തുറന്നു. ആരോരുമില്ലാത്ത കുട്ടികള്‍ക്കു സന്തോഷവും സാന്ത്വനവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള കാരുണ്യപദ്ധതിയാണിത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ഭരണനിര്‍വഹണ മന്ദിരങ്ങള്‍, കിന്റര്‍ഗാര്‍ട്ടന്‍, പാര്‍പ്പിട–ഉല്ലാസകേന്ദ്രങ്ങള്‍, ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.