പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഎസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു: സുധീരന്‍

Posted on: June 25, 2015 11:17 am | Last updated: June 26, 2015 at 1:17 am

vm sudeeranതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും ഇക്കാര്യം അദ്ദേഹത്തിനും അറിയാമെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എസിന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഒരു നേതാവിനും ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആവശ്യം വരുമ്പോഴൊക്കെ സിപിഎം വി എസിനെ ഉപയോഗിക്കുകയാണെന്നും വി എസും ചില ലക്ഷ്യങ്ങള്‍ വച്ചാണ് മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.