Connect with us

Palakkad

കാലവര്‍ഷക്കെടുതി; അടിന്തരസഹായം എത്തിക്കണം: സി പി എം

Published

|

Last Updated

പാലക്കാട്:കാലവര്‍ഷക്കെടുതിയില്‍ കൃഷിയും വിളയും നശിച്ചവരുടെയും വീട് തകര്‍ന്നവരുടെയും കണക്കെടുപ്പ് നടത്തി,നഷ്ടംകണക്കാക്കി അടിയന്തരസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപി എം ആവശ്യപ്പെട്ടു.—
കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ കനത്തുപെയ്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്.
മരങ്ങള്‍ വീണ്— നൂറുക്കണക്കിന് വീടുകളാണ് തകര്‍ന്നത്.വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍നിര്‍മിക്കാനും അറ്റകുറ്റപ്പണിക്കും അടിയന്തര സഹായം നല്‍കണം. നേന്ത്രവാഴ, കവുങ്ങ്, റബര്‍ തുടങ്ങിയ വിളകള്‍ വന്‍ തോതില്‍— നശിച്ചിട്ടുണ്ട്. മിക്കവാറും പ്രദേശങ്ങളില്‍ കുലച്ച വഴകള്‍ ഒന്നടങ്കംഒടിഞ്ഞു—വീണു. കൃഷി ഉപജീവനമായി കൊണ്ടുനടക്കുന്നവര്‍ക്ക് താ—ങ്ങാനാവാത്തത്ര നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഇവരുടെ നഷ്ടംകണക്കാക്കി ഉടന്‍ സഹായം എത്തിക്കണം.
അതുപോലെ പലഭാഗങ്ങളിലും മരംവീണും— പോസ്റ്റുകള്‍ കടപുഴകിവീണും വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. അതിനാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാനും അടിയന്തര നടപടി ഉ—ണ്ടാകണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.—