National
ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പളമു ജില്ലയിലെ സത്ബാര്വ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സി ആര്‍ പി എഫും പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
ഒരു മഹീന്ദ്ര സ്‌കോര്‍പ്പിയോ വാഹനത്തില്‍ മാവോയിസ്റ്റുകള്‍ ഇതുവഴി സഞ്ചരിക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന വനമേഖലയില്‍ എത്തിയത്. വാഹനത്തിന് നേരെ സുരക്ഷാ സേന നിറയൊഴിച്ചതോടെ മാവോയിസ്റ്റുകള്‍ തിരിച്ചും ആക്രമിക്കുകയായിരുന്നു.
മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ ആയുധശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാല് മാവോയിസ്റ്റ് കമാന്‍ഡോകളെ പിടികൂടുകയും ചെയ്തു.
---- facebook comment plugin here -----


