മംഗള്‍യാന്‍ 15 ദിവസം പരിധിക്ക് പുറത്ത്

Posted on: June 7, 2015 2:45 pm | Last updated: June 8, 2015 at 6:41 pm
SHARE

mangalyaanബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല. തിങ്കളാഴ്ച്ച മുതല്‍ മംഗള്‍യാനും ഭൂമിക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ഉപഗ്രഹവും ബെംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണ് വിവരങ്ങള്‍ ലഭിക്കാത്തത്. ജൂണ്‍ 22നാകും പിന്നീട് മംഗള്‍യാനുമായുള്ള ബന്ധം പുന:സ്ഥാപിക്കുക.