Kerala
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27ന്

ന്യൂഡല്‍ഹി: മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ സീറ്റില്‍ ജൂണ്‍ 27ന് ഉപ തിരെഞ്ഞടുപ്പ് നടക്കും. ജൂണ്‍ 30നായിരിക്കും വോട്ടെണ്ണല്‍. പോളിംഗ് സമയം ഒരു മണിക്കൂര്‍ കുറച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെയാകും പോളിംഗ്.
ജൂണ്‍ മൂന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ പത്ത് വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം.
ത്രിപുരയിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒരു സീറ്റിലും ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
---- facebook comment plugin here -----