National
സർക്കാർ ഒാഫീസുകളിൽ മോഡിയുടെ ചിത്രം സ്ഥാപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം സ്ഥാപിക്കണമെന്ന് നിര്‍ദേശം. വിവിധ മന്ത്രാലയങ്ങളാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണമെന്നാണ് ആവശ്യം. ആകാശവാണി, ദൂരദര്‍ശന്‍ പോലുള്ള സ്ഥാപനങ്ങളില്‍ നേരത്തെ തന്നെ ഉത്തരവ് നടപ്പാക്കിയിരുന്നു. ഇപ്പോള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് കൂടി വ്യപിപ്പിച്ചിരിക്കുകയാണ്.
പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും ചിത്ര് സ്ഥാപിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അളവും ഫ്രെയിം ചെയ്യേണ്ട രീതിയും ഉള്‍പ്പെടെ കാര്യങ്ങള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഇമേജ് നിലനിര്‍ത്താനുള്ള വിലകുറഞ്ഞ മാര്‍ഗമാണ് ഇതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.